Sunday, December 22, 2024

HomeNewsKeralaമൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുന്നില്‍

മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുന്നില്‍

spot_img
spot_img

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നു.
വ്യാജപട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജന്‍ മധേക്കര്‍ റിപ്പോര്‍ട്ട് കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട് . മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജ പട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു

കേസില്‍ സി ബി എ യെ നേരത്തെ കോടതി കക്ഷി ചേര്‍ത്തിരുന്നു. വ്യാജപട്ടയം അന്വേഷിക്കാന്‍ സി ബി ഐ വേണ്ടങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തില്‍ ഇന്ന് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments