Saturday, September 7, 2024

HomeNewsKeralaഒരുകിലോ എം.ഡി.എം.എയുമായി യുവതിയെ പിടികൂടിയ സംഭവം; സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

ഒരുകിലോ എം.ഡി.എം.എയുമായി യുവതിയെ പിടികൂടിയ സംഭവം; സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

spot_img
spot_img

ആലുവ: ഒരുകിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറിനെയാണ് (26) ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണയില്‍ 50 ലക്ഷത്തിലേറെ രൂപ വരുന്ന രാസലഹരിയാണിത്. വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍തന്നെ തിരിച്ചുപോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷം അവസാനം പറവൂരില്‍നിന്ന് 1.850 കിലോഗ്രാം എം.ഡി.എം.എ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments