Friday, July 5, 2024

HomeNewsKeralaസര്‍ക്കാര്‍- ഗവര്‍ണര്‍ പോര് കനക്കും; സര്‍വകലാശാലകളില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് കനക്കും; സര്‍വകലാശാലകളില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ കനക്കും. സര്‍വകലാശാലകളില്‍ വി.സി നിയമനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് സ്വന്തം നിലയ്ക്ക് മുന്നോട്ട്. ആറു സര്‍വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള, എം ജി, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, കെ ടി യു, മലയാളം സര്‍വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സലറുടെ നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാല്‍ സര്‍വകലാശാല പ്രതിനിധികള്‍ ഇല്ല.
രാജ്ഭവന്‍ വിഞാപനം ഇറക്കിയതോടെ ഇനി സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് ചര്‍ച്ച ചെയ്യപ്പെടുക. സര്‍വകലാശാലകള്‍ക്ക് വൈ സ് ചാന്‍സലര്‍മാര്‍ ഇല്ലാതെ ഒരു വര്‍ഷത്തോളമായ സാഹചര്യത്തില്‍ ഹൈകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്‍ നിലപാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments