Monday, July 8, 2024

HomeNewsKeralaക്‌നാനായ സമുദായ ഭരണഘടന ഭേദഗതി നടത്താനുള്ള നീക്കം കോടതി തടഞ്ഞു

ക്‌നാനായ സമുദായ ഭരണഘടന ഭേദഗതി നടത്താനുള്ള നീക്കം കോടതി തടഞ്ഞു

spot_img
spot_img

കോട്ടയം: ക്‌നാനായ സമുദായ ഭരണഘടന ഭേദഗതി നടത്താനുള്ള ക്‌നാനായ അസോസിയേഷന്റെ നീക്കം കോടതി തടഞ്ഞു. പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെ അധികാരം വെട്ടി ചുരുക്കുന്നതിനായി ഉള്ള ക്‌നാനായ സമുദായ ഭരണഘടന ഭേദഗതികള്‍ നടപ്പിലാക്കുന്നതാണ് കോട്ടയം മുന്‍സിഫ് കോടതി സ്റ്റേ ചെയ്തത്.

ക്‌നാനായ സമുദായ മേഖല മെത്രാന്മാര്‍ നല്‍കിയ കേസിലെ നിരോധന ഹരജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിന് എതിരായ ഹരജി കീഴ്‌കോടതി പരിഗണിച്ച് ഉത്തരവ് പറയുന്നത് വരെ തീരുമാനം നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മുന്‍സിഫ് കോടതി കേസ് പരിഗണിച്ചത്.

മേയ് 21 ന് മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ പാസാക്കിയതായി അവകാശപ്പെടുന്ന സമുദായ ഭരണഘടനാ ഭേദഗതികള്‍ ആണ് കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തത്. കേസില്‍ വിചാരണ നടത്തി അന്തിമ വിധി ഉണ്ടാകുന്നത് വരെ സ്റ്റേ അനുവദിച്ചാണ് നിരോധന ഹരജി മുന്‍സിഫ് കോടതി തീര്‍പ്പാക്കിയത്. മേഖല മെത്രാന്മാര്‍ക്ക് കേസ് നല്‍കാന്‍ അര്‍ഹത ഇല്ലെന്ന എതിര്‍ ഭാഗത്തിന്റെ വാദവും കോടതി തള്ളി.

സമുദായ മെത്രാപ്പോലീത്തക്കു പാത്രയര്‍ക്കീസ് ബാവ വിശദീകരണം ആവശ്യപ്പെട്ടു കല്‍പന നല്‍കിയ ശേഷം അതില്‍ നിന്ന് ഒഴിവാകുന്നതിനു വേണ്ടിയാണ് ഭരണഘടനാ ഭേദഗതികള്‍ക്കു ശ്രമിച്ചത് എന്നു കോടതി നിരീക്ഷിച്ചു. ഭേദഗതി ചെയ്യുന്നതിനു അനുവദിക്കുന്ന ഭരണഘടനയിലെ 160ാം വകുപ്പ് 98ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ച എല്ലാ കക്ഷികളുടെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് മുന്‍സിഫ് കോടതി നിരോധന ഉത്തരവ് അനുവദിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments