Friday, July 5, 2024

HomeNewsKeralaപെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു, അമ്മയിലെ ഒരാൾപോലും പിന്തുണച്ചില്ല: ഇടവേള ബാബു

പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു, അമ്മയിലെ ഒരാൾപോലും പിന്തുണച്ചില്ല: ഇടവേള ബാബു

spot_img
spot_img

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വളഞ്ഞിട്ടുള്ള ആക്രമണം നടന്നപ്പോൾ താരസംഘടനയായ ‘അമ്മ’യിലെ ഒരാൾപോലും തനിക്ക് പിന്തുണ തന്നില്ലെന്ന് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നെന്നും ഇടവേള ബാബു പറഞ്ഞു.

വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയെന്ന് സംഘടനയുടെ വാർഷിക ജനറൽ ബോഡിയിൽ സംസാരിക്കവേ ഇടവേള ബാബു പറഞ്ഞു. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾപോലും അതിനു മറുപടിപറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു.

തനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണെന്ന് ഇടവേള ബാബു ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം ഒൻപതു വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് തന്റെ ഉപയോഗത്തിന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments