Sunday, December 22, 2024

HomeNewsKeralaശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

spot_img
spot_img

വര്‍ക്കല: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ (98) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷം 5 മണിക്ക് ശിവഗിരിയില്‍ സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.

സ്വാമി പ്രകാശാനന്ദ ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. 9597 കാലഘട്ടത്തിലും 2006 മുതല്‍ 2016വരെയും പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറല്‍ സെക്രട്ടറിയായി.

23ാം വയസ്സില്‍ സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ശിവഗിരിയിലെത്തുന്നത്. 35ാം വയസ്സില്‍ സന്യാസദീക്ഷ സ്വീകരിച്ചു. പ്രകാശാനന്ദ പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്. പിറവന്തൂര്‍ കളത്താരടി തറവാട്ടിലാണ് ജനനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments