Friday, November 22, 2024

HomeNewsKeralaവടക്കന്‍ ജില്ലകളില്‍ കനത്ത മഴ; പുഴകള്‍ നിറഞ്ഞുകവിയുന്നു

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; പുഴകള്‍ നിറഞ്ഞുകവിയുന്നു

spot_img
spot_img

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കാസര്‍കോട് ജില്ലയില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

റവന്യു വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. കഴിഞ്ഞ നാല് ദിവസമായി വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

കാസര്‍കോട് നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും മധുര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വിവിധ ഇടങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തേജസ്വിനി പുഴയും മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകുന്നു. പട്ലയിലും വെള്ളരിക്കുണ്ടിലും നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments