Friday, November 22, 2024

HomeNewsKeralaപ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതി

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതി

spot_img
spot_img

കോഴിക്കോട്: പ്രായപൂര്‍ത്തിയാകുന്നതിനുമുമ്ബ് സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയ കുട്ടിയ്ക്ക് 25 വയസ് വരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി.
കുട്ടി ഓടിച്ച സ്‌കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.

2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയങ്കരയില്‍ പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുന്നത് പോലീസ് പിടികൂടിയിരുന്നു.

2021 നവംബറില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു.

വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള വണ്ടികളുമായി നിരത്തിലേക്കിറങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments