കെ കെ രമക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം എം മണി. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന തരത്തില്‍ രമ ഉപയോഗിക്കുന്ന ഭാഷക്കെതിരേയാണ് താന്‍ പറഞ്ഞത്. മഹതി നല്ല ഒന്നാം തരം ഭാഷയാണ്. ്വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് തന്റെ മറുപടി. നിയമസഭയില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും. ഇനിയും വിമര്‍ശിക്കുമെന്നും മണി പറഞ്ഞു.
കെ.കെ.രമയെ വിധവയാക്കിയ വിധിപ്രഖ്യാപിച്ച പാര്‍ട്ടികോടതിയുടെ ജഡ്ജിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയില്‍ പറഞ്ഞു. നിന്ദ്യമായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പറഞ്ഞവാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു എം.എം.മണിയുടെ പ്രതികരണം.
ടി.പി.ചന്ദ്രശേഖരനെ സിപിഎം ഭയപ്പെടുന്നതിന് തെളിവാണ് നിയമസഭയിലെ അപമാനകരമായ പരാമര്‍ശമെന്ന് കെ.കെ.രമ പറഞ്ഞു. കെ.കെ. രമയെ അധിക്ഷേപിച്ച എം.എം.മണി മാപ്പുപറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഇന്ന്് നിയമസഭ സ്തംഭിപ്പിച്ചു.