Thursday, March 13, 2025

HomeNewsKeralaഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം

ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം

spot_img
spot_img

തൊടുപുഴ: ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 , 2.9 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments