Sunday, December 22, 2024

HomeNewsKeralaബാലഭാസ്‌കറിന്റെ ഫോണുകളോ, സാമ്ബത്തിക ഇടപാടുകളോ സിബിഐ പരിശോധിച്ചിട്ടില്ലെന്ന് പിതാവ്

ബാലഭാസ്‌കറിന്റെ ഫോണുകളോ, സാമ്ബത്തിക ഇടപാടുകളോ സിബിഐ പരിശോധിച്ചിട്ടില്ലെന്ന് പിതാവ്

spot_img
spot_img

തിരുവനതപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനപരിശോധനാ ഹര്‍ജി തള്ളിയതിനെതിരെ പിതാവ്. സിബിഐ അന്വേഷണം തുടക്കം മുതലേ തന്നെ പക്ഷംപിടിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് പിതാവ് പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണം മാത്രമാണെന്ന് സിബിഐ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. സാമ്ബത്തിക ഇടപാടുകള്‍, ഫോണ്‍ രേഖകള്‍ എന്നിവയിലൊന്നും അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി വിലയിരുത്തി അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹര്‍ജി തള്ളുന്നത് ഇന്ന് വൈകീട്ടോടെയാണ്. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.

സിബിഐ റിപ്പോര്‍ട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകള്‍ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹര്‍ജി.

കൂടാതെ കേസില്‍ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സിബിഐ സംഘത്തെ ഉള്‍പ്പെടുത്തണമെന്നും കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപകടമരണമാണെന്ന കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments