തിരുവനന്തപുരം : സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. തെറ്റായ പ്രചാരണങ്ങള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയും. കരിവന്നൂര്‍ ക്രമക്കേടില്‍ കുറ്റവാളികളെ ആരെയും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല.
ആര് ഭരിച്ചാലും, ക്രമക്കേട് എവിടെ കണ്ടാലും സര്‍ക്കാര്‍ ഇടപെടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ശക്തവും കൃത്യവുമാണ്. 38 കോടി 75 ലക്ഷം രൂപ നിക്ഷേപകര്‍ക്ക് കൊടുത്തു കഴിഞ്ഞു. യാതൊരു തരത്തിലുള്ള ആശങ്കയും നിക്ഷേപകര്‍ക്ക് വേണ്ടെന്നാണ് പറയാനുള്ളത്. സമീപകാല ഭാവിയില്‍ തന്നെ പണം മടക്കി കിട്ടും.
കരിവന്നൂര്‍ സംഭവം വെച്ച് എല്ലാത്തിനെയും സാമാന്യവല്‍ക്കരിക്കുന്നത് ശരിയായ നടപടിയില്ല. നിയമത്തിന്‍്റെ പഴുതുകളുപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരും. കുറ്റമുറ്റ നിയമം കൊണ്ടുവരുന്ന തരത്തില്‍ നിയമ ഭേദഗതി കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരും. അദ്ദേഹം വ്യക്തമാക്കി.