Sunday, September 8, 2024

HomeNewsKeralaവധൂവരന്മാരുടെ തലമുട്ടിച്ച സംഭവം; സുഭാഷ് അറസ്റ്റില്‍

വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം; സുഭാഷ് അറസ്റ്റില്‍

spot_img
spot_img

പാലക്കാട്: പല്ലശ്സനയില്‍ വധൂവരന്മാരെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി സുഭാഷ് അറസ്റ്റില്‍. ദേഹോപദ്രവമേല്‍പ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വൻ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.

പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്‍റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടര്‍ച്ചയെന്ന പേരിലാണ് ദമ്ബതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാല്‍ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാര്‍ തന്നെ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. അന്ന് ഗൃഹപ്രവേശനത്തിനിടെയായിരുന്നു സംഭവം 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments