ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു.രക്ഷാപ്രവര്‍ത്തനം നടക്കുന്നു . ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.
ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകള്‍ വള്ളത്തില്‍ ഉണ്ട്. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവര്‍ത്തനം നടത്തുന്നു. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആയിരുന്നു. അപകടത്തില്‍പെട്ട വള്ളത്തില്‍ ഉള്ളവരെ ബോട്ടുകളില്‍ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.