Sunday, September 8, 2024

HomeNewsKeralaസിപിഎം ആറ് തവണയെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍

സിപിഎം ആറ് തവണയെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍

spot_img
spot_img

സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. കൊല്ലാൻ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളില്‍ ഇരുന്ന് ഗൂഢാലോചന തുടരുകയാണെന്നും സുധാകരൻ ആരോപിച്ചു.


” പയ്യന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്ബ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതെയും, കാറിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ല്‍ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്ബരകള്‍ ഉണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ട്,” സുധാകരൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments