Sunday, September 8, 2024

HomeNewsKeralaഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ് റദ്ദാക്കി

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ് റദ്ദാക്കി

spot_img
spot_img

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിമരുന്ന് കൈവശം വെച്ചു എന്ന കേസ് റദ്ദാക്കി ഹൈക്കോടതി.

ഷീലയില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് ലഹരി വസ്തുവല്ല എന്ന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്‌മെന്റിന്റെ പരിശോധനാഫലം നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് പരിഗണിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഷീല സണ്ണിക്കെതിരായ കേസ് റദ്ദാക്കിയത്. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയില്‍ നിന്ന് മാരക ലഹരിമരുന്നായ എല്‍ എസ് ഡി സ്റ്റാംപ് പിടിച്ചെടുത്തു എന്നായിരുന്നു എക്‌സൈസ് പറഞ്ഞത്. ഇതിന്റെ പേരില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടക്കേണ്ടി വന്നത്.

ഫെബ്രുവരി 27 നാണ് ഷീലയെ അറസ്റ്റ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കൈവശം വെക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ തന്നെ കീഴ്‌ക്കോടതികളില്‍ നിന്ന് ഷീലയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി മേയ് 10 ന് ഷീല പുറത്തിറങ്ങി. എന്നാല്‍ എക്‌സൈസ് പിടിച്ചത് എല്‍ എസ് ഡി സ്റ്റാംപ് അല്ല എന്ന രാസപരിശോധനാ റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നത്.

ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു എന്ന് പറയുന്ന 12 ലഹരി വസ്തുക്കളും എല്‍ എസ് ഡി സ്റ്റാംപ് അല്ല എന്നാണ് മൂന്ന് തവണ നടത്തിയ പരിശോധനയിലും വ്യക്തമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments