Sunday, September 8, 2024

HomeNewsKerala'സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്' എന്ന പരാമര്‍ശം; എഐസിസി സെക്രട്ടറിക്കെതിരേ കേസ്

‘സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’ എന്ന പരാമര്‍ശം; എഐസിസി സെക്രട്ടറിക്കെതിരേ കേസ്

spot_img
spot_img

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐസിസി നേതാവിനെതിരേ പോലിസ് കേസെടുത്തു.

സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട് ആണെന്നു പ്രസംഗിച്ചതിനാണ് എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും സമൂഹത്തില്‍ കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടി പികെ ബിജു നല്‍കിയ പരാതിയിലാണ് നടപടി.

കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്പി ഓഫിസിലേക്ക് ഡിസിസി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് വിശ്വനാഥ പെരുമാളിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാളിന്റെ ചോദ്യം.

ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നും പറഞ്ഞിരുന്നു. ഐപിസി 153 പ്രകാരമാണ് പോലിസ് കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്‌നാ്ട്ടിലെ കോണ്‍ഗ്രസ് നേതാവാണ് വിശ്വനാഥ പെരുമാള്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments