Sunday, September 8, 2024

HomeNewsKeralaമൃഗശാലയില്‍ നിന്ന് കാണാതായ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

മൃഗശാലയില്‍ നിന്ന് കാണാതായ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

spot_img
spot_img

തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജര്‍മ്മൻ സാംസ്ക്കാരികകേന്ദ്രത്തിന്‍റെ ശുചിമുറിയില്‍നിന്നാണ് ഹനുമാൻ കുരങ്ങിനെ പിടികൂടിയത്.

ഹനുമാൻ കുരങ്ങ് നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നുവെന്ന് മൃഗശാല ഡയറക്ടര്‍ അറിയിച്ചു. കുരങ്ങ് പൂര്‍ണ ആരോഗ്യവനായിരുന്നുവെന്നും മൃഗശാല ഡയറക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 13 നാണ് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പപോയത്. പെണ്‍കുരങ്ങാണ് കൂട്ടില്‍ നിന്ന് ചാടിപ്പോയത്. സാധാരണഗതിയില്‍ ഇണയെ വിട്ട് പോകാത്ത പ്രകൃതമാണ് ഹനുമാൻ കുരങ്ങിനുള്ളത്. എന്നാല്‍ ഇത് ഇണയുടെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്തത് മൃഗശാല ജീവനക്കാരെ കുഴക്കിയിരുന്നു.

ഒരു തവണ തിരിച്ചെത്തി മൃഗശാലയിലെ മരത്തില്‍ സ്ഥാപനം പിടിച്ച കുരങ്ങിനെ വീണ്ടും കാണാതാകുകയായിരുന്നു. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച്‌ കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതര്‍ നോക്കിയിരുന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

അതിനിടെ രണ്ടു തവണ മൃഗശാല വളപ്പില്‍ പ്രവേശിച്ച ശേഷം ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments