Sunday, September 8, 2024

HomeNewsKeralaസി.പി.എമ്മിന്‍റെ ക്ഷണം തള്ളി, യൂണിഫോം സിവില്‍ കോഡ് സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല

സി.പി.എമ്മിന്‍റെ ക്ഷണം തള്ളി, യൂണിഫോം സിവില്‍ കോഡ് സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല

spot_img
spot_img

മലപ്പുറം: സി.പി.എമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം. ഇന്ന് രാവിലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

സി.പി.എം ക്ഷണിച്ചത് മുസ്‌ലിം ലീഗിനെ മാത്രമാണ്. യു.ഡി.എഫിന്‍റെ മറ്റു ഘടകകക്ഷികളെയൊന്നും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യു.ഡി.എഫിന്‍റെ ഏറ്റവും പ്രധാന ഘടകകക്ഷി എന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാൻ കഴിയുക ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഈ വിഷയത്തില്‍ മുന്നോട്ടുപോകാൻ സാധിക്കില്ല. അവരെ മാറ്റിനിര്‍ത്തിയുള്ള സെമിനാറില്‍ ലീഗ് പങ്കെടുക്കുക എന്നത് രാഷ്ട്രീയ സാഹചര്യത്തിന് അത് ദോഷമുണ്ടാക്കും എന്ന തിരിച്ചറിവിലാണ് ലീഗിന്‍റെ നേതൃസമിതി ഈ തീരുമാനമെടുത്തത് -സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ഓരോ സംഘടനകള്‍ക്കും അവരുടെ സ്വാതന്ത്ര്യം അനുസരിച്ച്‌ സെമിനാറിലും മറ്റും പങ്കെടുക്കാമെന്നും സമസ്ത പങ്കെടുക്കുന്നു ലീഗ് പങ്കെടുക്കുന്നില്ല എന്ന രീതിയില്‍ ഇത് മാറ്റേണ്ട കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments