Sunday, September 8, 2024

HomeNewsKeralaമുസ്ലീം ലീഗ് ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ല; എം വി ഗോവിന്ദന്‍

മുസ്ലീം ലീഗ് ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ല; എം വി ഗോവിന്ദന്‍

spot_img
spot_img

ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലീം ലീഗ് തങ്ങളുടെ ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമരമുഖത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടത്തേണ്ടിവരും. അതില്‍ ഭാവിയില്‍ എല്ലാവര്‍ക്കും ചേരാന്‍ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോള്‍ പറഞ്ഞു വെക്കുന്നത്. എല്ലാവരും പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments