Sunday, September 8, 2024

HomeNewsKeralaവിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം പുറത്തെടുത്തു

വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം പുറത്തെടുത്തു

spot_img
spot_img

തിരുവനന്തപുരം | വിഴിഞ്ഞം മുക്കോലയില്‍ കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം പുറത്തെടുത്തു.

അഗ്നിശമന സേനയുടെയും പോലീസിൻ്റെയും കിണര്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും രണ്ട് പകലും രണ്ട് രാത്രിയും പിന്നിട്ട് രക്ഷാ ദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്.

തമിഴ്നാട് സ്വദേശി മഹാരാജ് ആണ് ശനിയാഴ്ച രാവിലെ കിണറില്‍ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് അകപ്പെട്ടത്. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിക്കുന്നയാളാണ് മഹാരാജ്. മൃതദേഹം നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. 90 അടിയോളം ആഴമുള്ള കിണറിലെ പഴയ റിംഗുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍ യന്ത്രസഹായം തേടുന്നതിനും പരിമിതിയായിരുന്നു.

ഈ അവസരത്തിലാണ് കൊല്ലത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്. കൊല്ലം സ്വദേശികളും കിണര്‍ നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളുമായ ബാബു, ഷാജി, അജയൻ എന്നിവരാണ് കിണറില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മഹാരാജനൊപ്പം കിണറ്റിലുണ്ടായിരുന്ന മണികണ്ഠൻ എന്ന തൊഴിലാളി രക്ഷപ്പെട്ടിരുന്നു. അഞ്ച് തൊഴിലാളികളാണ് ഈ ജോലിക്കെത്തിയത്. മൂന്ന് പേര്‍ കരയിലായിരുന്നു. ഏറ്റവും താഴെയായിരുന്നു മഹാരാജൻ ഉണ്ടായിരുന്നത്. 10- 15 അടി ഉയരെ നിന്നാണ് മഹാരാജൻ്റെ ദേഹത്തേക്ക് മണ്ണ് ഇടിഞ്ഞുവീണത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments