Sunday, September 8, 2024

HomeNewsKeralaഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിച്ച്‌ ബിജെപി

ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിച്ച്‌ ബിജെപി

spot_img
spot_img

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബിജെപി കേരള ഘടകം. വാര്‍ത്ത കുറിപ്പിലൂടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് വര്‍ഷക്കാലമായി തുടരുന്ന നിസഹകരണമാണ് ഇതോടെ അവസാനിക്കുന്നത്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാധ്യമ വേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാൻ ബിജെപി ബാധ്യസ്ഥമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ പങ്കുവെച്ച വാര്‍ത്ത കുറിപ്പിന്റെ പൂര്‍ണ രൂപം:

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം ബിജെപി അവസാനിപ്പിച്ചു

രണ്ട് വര്‍ഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ ബിജെപി കേരളഘടകം തീരുമാനിച്ചു.

സമകാലീന കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാൻ ബിജെപി ബാധ്യസ്ഥമാണ്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ല.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയില്‍ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിൻ്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments