Sunday, September 8, 2024

HomeNewsKeralaകൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍, വിജിലന്‍സ് കണ്ടെടുത്തത് 15 ലക്ഷം രൂപ

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍, വിജിലന്‍സ് കണ്ടെടുത്തത് 15 ലക്ഷം രൂപ

spot_img
spot_img

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപയും കണ്ടെടുത്തു. 2000,500,200,100 രൂപയുടെ കെട്ടുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.

മുളങ്കുന്നത്തുകാവിലെ വീട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു നോട്ട്കെട്ടുകള്‍ കണ്ടെത്തിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലെ ക്ലിനിക്കില്‍ വെച്ചാണ് പ്രതി കൈക്കൂലി വാങ്ങിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് വേണ്ടിയാണ് ഡോക്ടര്‍ ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കൈക്കൂലി നല്‍കാന്‍ പരാതിക്കാന്‍ തയ്യാറായില്ല. ഇതോടെ പല തവണ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന്‍ ഡോക്ടര്‍ മാറ്റിവെച്ചു. ഒടുവില്‍ പണം പ്രതി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു

ഇതോടെ ഭര്‍ത്താവ് തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോള്‍ സി ജി യെ വിവരം അറിയിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments