Sunday, September 8, 2024

HomeNewsKeralaപ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രത്യാഘാതങ്ങളുണ്ടാക്കും; യുജിസി സുപ്രീംകോടതിയില്‍

പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രത്യാഘാതങ്ങളുണ്ടാക്കും; യുജിസി സുപ്രീംകോടതിയില്‍

spot_img
spot_img

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചു.

2018 ലെ റെഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നും നിയമനം ശരിവച്ചത് റദ്ദാക്കണമെന്നുമാണ് യുജിസിയുടെ ആവശ്യം.

പഠനേതര ജോലികള്‍ നടത്തിയ കാലഘട്ടം അധ്യാപന പരിചയത്തിന്റെ പരിധിയില്‍ പരിഗണിക്കണ ഹൈക്കോടതി വിധിയിലെ പരാമര്‍ശം 2018 ലെ ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി അപ്പീലില്‍ വ്യക്തമാക്കുന്നു. ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ യുജിസി ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതിയുടെ വിധി അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ തന്നെ ഇല്ലാതാക്കുന്ന നിലവരും. വിധിക്ക് അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ ഹൈക്കോടതി വിധി തന്നെ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെടുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ആഴ്ചയാണ് റദ്ദാക്കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments