Sunday, September 8, 2024

HomeNewsKerala'വി ഫോര്‍ കൊച്ചി' പ്രസിഡന്റ് നിപുണ്‍ ചെറിയാന് നാലു മാസം തടവും പിഴയും

‘വി ഫോര്‍ കൊച്ചി’ പ്രസിഡന്റ് നിപുണ്‍ ചെറിയാന് നാലു മാസം തടവും പിഴയും

spot_img
spot_img

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ‘വി ഫോര്‍ കൊച്ചി’ പ്രസിഡന്റ് നിപുണ്‍ ചെറിയാന് നാലു മാസം തടവും 2000 രൂപ പിഴയും.

ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ശിക്ഷ വിധിച്ചത്. അതേസമയം, വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചില്ല.

ജനങ്ങളില്‍ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ളവര്‍ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. ശിക്ഷ അനുഭവിക്കുന്ന സമയത്ത് അപ്പീലുമായി സുപ്രീംകോടതിയില്‍ പൊയ്ക്കോളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗം നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നിപുണ്‍ ചെറിയാനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments