Sunday, September 8, 2024

HomeNewsKeralaപാര്‍ട്ടിയില്‍ ഇപ്പോഴും സജീവം ; വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങള്‍: ഇ പി ജയരാജന്‍

പാര്‍ട്ടിയില്‍ ഇപ്പോഴും സജീവം ; വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങള്‍: ഇ പി ജയരാജന്‍

spot_img
spot_img

സിപിഐഎമ്മില്‍ തര്‍ക്കമില്ലെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ പി ജയരാജന്‍.

താനും കൂടി ചേര്‍ന്നതാണ് നേതൃത്വം.വിമര്‍ശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച്‌ ഞാൻ ഉയര്‍ന്നിട്ടുണ്ടാവില്ല. മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്. സെമിനാറില്‍ താൻ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ല, ജയരാജന്‍ പറഞ്ഞു.

സിപിഐഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജന്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയെ കണ്ടതില്‍ പ്രത്യേകതയില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സജീവമാകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. എല്ലാ പരിപാടികളിലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ പരിമിതികളില്ലെയെന്നും ഇപി ചോദിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments