Sunday, September 8, 2024

HomeNewsKeralaമാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

spot_img
spot_img

ന്യൂ‍ഡല്‍ഹി: മാധ്യമപ്രവര്‍ത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന ഹൈകോടതി വിധിക്കെതിരെയാണ് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍, ഏപ്രില്‍ 13നാണ് നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈകോടതി ഉത്തരവിട്ടത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാല്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും ഇത് സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈകോടതിയില്‍ വാദിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ കെ.എം. ബഷീര്‍ മരിച്ചത്. 2020 ഫെബ്രുവരിയിലാണ് കേസില്‍ 66 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments