Sunday, September 8, 2024

HomeNewsKeralaസഹായം തേടി വരുന്ന ആരെയും നിരാശനാക്കാത്ത നേതാവ്: കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് എ...

സഹായം തേടി വരുന്ന ആരെയും നിരാശനാക്കാത്ത നേതാവ്: കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് എ കെ ആന്റണി

spot_img
spot_img

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി.

കേരളത്തില് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തന്റെ കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടവും ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്നും എ കെ ആന്റണി പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നുവെങ്കില്‍ താന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന്റെ കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടിയും ഭാര്യ ബാവ എന്ന് താന്‍ വിളിക്കുന്ന മറിയാമ്മയുമാണ്. തന്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാണ്. അങ്ങനെ നഷ്ടങ്ങള്‍ പലതാണെന്ന് എ കെ ആന്റണി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ താന്‍ ആദ്യമായി ഓര്‍ക്കുന്നത് കേരളം കണ്ട ഏറ്റവു വലിയ ജനകീയ നായകന്മാരിലൊരാളായാണ്. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ ഊണിലും ഉറക്കത്തിലും ഉണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന ചിന്തയായിരുന്നു.

തന്റെ സഹായം തേടി വരുന്ന ആരെയും ഉമ്മന്‍ ചാണ്ടി നിരാശരാക്കി മടക്കിയിട്ടില്ല. രോഗകിടക്കിയില്‍ ആയിരുന്നപ്പോഴും തന്റെ സഹായം തേടിവരുന്നവരെ എങ്ങനെ സഹായിക്കാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചിന്ത. എല്ലാത്തിലും ഉപരി സാധാരണ ജനങ്ങളെ സ്‌നേഹിച്ച പൊതുപ്രവര്‍ത്തകനാണ്. അതാണ് താന്‍ പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം.

കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത പൊതുപ്രവര്‍ത്തകനാണ് ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായി തുടങ്ങിയ കാലം മുതല്‍ കേരളത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഏറ്റവും അധികം സംഭാവന ചെയ്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. താന്‍ എല്ലാം തുറന്നു പറയുന്ന സുഹൃത്ത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. എല്ലാം തമ്മില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. കുറച്ച്‌ കാലമായി അദ്ദേഹത്തെ കാണുമ്ബോള്‍ തനിക്ക് വേദനയാണെന്നും എ കെ ആന്റണി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments