Sunday, September 8, 2024

HomeNewsKeralaഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

spot_img
spot_img

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വച്ച്‌ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം എയര്‍ ആംബുലൻസിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

കെഎസ്‌ആര്‍ടിസിയുടെ പ്രത്യേകം തയ്യാറാക്കിയ ബസില്‍ വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തിക്കും. അല്‍പ്പസമയത്തിനകം പുതുപ്പള്ളി വീട്ടില്‍ പൊതുദര്‍ശനമാരംഭിക്കും. വൈകിട്ട് ദര്‍ബാര്‍ ഹാളിലും, സെന്റ് ജോര്‍ജ് കത്തീഡ്രലിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും.


നാളെ രാവിലെ എഴോട് കൂടി മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിക്കും. എം സി റോഡ് വഴിയാണ് പുതുപ്പള്ളിയിലേക്ക് പോകുക. വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കുക.


ഉമ്മൻചാണ്ടിയുടെ കുടുംബവും കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

നേരത്തെ ചിന്മയ ആശുപത്രിയില്‍ നിന്ന് എംബാം ചെയ്തു പുറത്തെത്തിച്ച മൃതദേഹം ഉമ്മൻ‌ചാണ്ടി ചികിത്സ സമയത്ത് താമസിച്ച ഇന്ദിര നഗറിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, സ്പീക്കര്‍ യു ടി ഖാദര്‍, മന്ത്രിമാരായ ജി പരമേശ്വര, കെ ജെ ജോര്‍ജ്, രാമലിംഗ റെഡ്ഢി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാൻ അര്‍പ്പിക്കാൻ എത്തിയിരുന്നു.

പൊതു സേവനത്തിന് ജീവിതം ഉഴിഞ്ഞ് വച്ച കേരളത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രയത്‌നിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രം പങ്കുവച്ച്‌ ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രിയെ കൂടാതെ മറ്റ് ദേശീയ നേതാക്കളും ഉമ്മൻ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ചാമ്ബ്യൻ ആണ് ഉമ്മൻചാണ്ടിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments