Sunday, September 8, 2024

HomeNewsKeralaകായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

spot_img
spot_img

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്ബാടിയാണ് കൊല്ലപ്പെട്ടത്.

22 വയസായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. പുതുപ്പള്ളി പത്തിശേരി സ്വദേശിയാണ് കൊല്ലപ്പെട്ട അമ്ബാടി.

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് അമ്ബാടിയെ അക്രമിസംഘം ആക്രമിച്ചത്. കഴുത്തിനെറ്റ വെട്ടാണ് മരണ കാരണം. അമ്ബാടിയുടെ കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അമ്ബാടി കൊല്ലപ്പെട്ടത്. അമ്ബാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് വിവരം.

കായംകുളത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമുണ്ടാക്കും വിധം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് എന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. യുവജന സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും സമ്മതനായി പ്രവര്‍ത്തിച്ചു വന്ന അമ്ബാടിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ മാഫിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments