Sunday, September 8, 2024

HomeNewsKeralaപ്രിയ നേതാവിന് വിട ചൊല്ലാൻ കാത്ത് നിന്ന് ജനസാഗരം

പ്രിയ നേതാവിന് വിട ചൊല്ലാൻ കാത്ത് നിന്ന് ജനസാഗരം

spot_img
spot_img

പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് തലസ്ഥാന നഗരിയിൽ നിന്ന് ജന്മനാട്ടിലേക്ക് അവസാന യാത്ര നടത്തുമ്പോൾ റോഡിലെങ്ങും നേതാവിനെ ഒരു നോക്ക് കാണാൻ ജനം തിക്കിത്തിരക്കുന്ന കാഴ്ചയാണ്.

അന്ത്യയാത്രയിലും പ്രിയപ്പെട്ട ജനനേതാവിനെ ആള്‍ക്കൂട്ടം അനുഗമിക്കുന്ന കാഴ്ചയാണ് തിരുവനന്തപുരത്തു നിന്ന് പുതുപ്പള്ളിയിലേക്കുള്ള വഴിയിലെങ്ങും കാണുന്നത് . മണിക്കൂറുകളോളം റോഡരികിൽ കാത്ത് നിന്നാണ് ജനം അന്ത്യോപചാരമർപ്പിക്കുന്നത്.


വിമാനത്താവളത്തിനു പുറത്തും തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലുമെല്ലാം ഉമ്മൻചാണ്ടിയെ അവസാനമായി ഒന്നു കാണാൻ ജനസഞ്ചയം മണിക്കൂറുകളോളം കാത്തു നിന്നു.

തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്രയ്ക്കു വഴിയിലുടനീളം ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുന്നത്. നിശ്ചയിച്ച സമയത്തേക്കാളും വൈകിയായിരിക്കും വിലാപയാത്ര കോട്ടയത്ത് എത്തുക.

വിലാപയാത്ര കോട്ടയത്ത് എത്തുമ്ബോള്‍ ഡിസിസി നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങും. ഡിസിസി ഓഫീസിനു മുമ്ബിലെ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുടര്‍ന്നാണ് വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് നീങ്ങുക. തിരുനക്കര മൈതാനത്ത് എത്തുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments