Sunday, September 8, 2024

HomeNewsKeralaബസ് ഉടമയെ മര്‍ദ്ദിച്ച സിഐടിയു നേതാവ് നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ബസ് ഉടമയെ മര്‍ദ്ദിച്ച സിഐടിയു നേതാവ് നേരിട്ട് ഹാജരാകണം: ഹൈക്കോടതി

spot_img
spot_img

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദ്ദിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു.പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട ശേഷം ബസ് ഉടമയെ മര്‍ദ്ദിച്ച കെ.ആര്‍.അജയ് ആണ് കോടതിക്ക് മുന്നില്‍ ഹാജരാകേണ്ടത്. ജസ്റ്റിസ് എൻ.നഗരേഷാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

സംരക്ഷണം നല്‍കാൻ ഉത്തരവിട്ടതിന് ശേഷവും ബസുടമ രാജ്മോഹനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ പോലീസിനോടും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ രുക്ഷ വിമര്‍ശനമാണ് പോലീസിനെതിരേ ഹൈക്കോടതി നടത്തിയിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments