Sunday, September 8, 2024

HomeNewsKeralaഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അപകടം: കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മരിച്ചു

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അപകടം: കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മരിച്ചു

spot_img
spot_img

കുമളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കണ്ടശേഷം തിരുവനന്തപുരത്തുനിന്ന് മടങ്ങി വരികയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മണ്ഡലം സെക്രട്ടറി മരിച്ചു.

പത്തനംതിട്ട റാന്നിക്കു സമീപം ബുധനാഴ്ച പുലര്‍ച്ച മൂന്നോടെയാണ് അപകടം.

കുമളി അട്ടപ്പള്ളം പുതുവല്‍ കണ്ടത്തില്‍ വീട്ടില്‍ കെ.വൈ വര്‍ഗീസാണ് (സുരേഷ് – 47 ) മരിച്ചത്. കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി പീരുമേട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രസാദ് മാണി, ബിനോയ് നടൂപ്പറമ്ബില്‍ എന്നിവര്‍ക്കൊപ്പമാണ് വര്‍ഗീസ് തിരുവനന്തപുരത്തേക്ക് പോയത്. തിരികെ വരുന്നതിനിടെ ഇവരുടെ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.

കാറിന്‍റെ പിൻസീറ്റിലിരുന്ന വര്‍ഗീസിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മരണപ്പെട്ടു. കാറിന്‍റെ മുൻ സീറ്റിലുണ്ടായിരുന്ന രണ്ടു പേരും എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വര്‍ഗീസിന്‍റെ മൃതദേഹം വ്യാഴാഴ്ച കുമളിയിലെത്തിക്കും.സംസ്കാരം പിന്നീട്. ഭാര്യ: കല്‍പന. മക്കള്‍: ബിനീഷ്, അനീഷ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments