Sunday, September 8, 2024

HomeNewsKeralaഇനി ജന ഹൃദയങ്ങളില്‍: പുതുപ്പള്ളി വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യ നിദ്ര

ഇനി ജന ഹൃദയങ്ങളില്‍: പുതുപ്പള്ളി വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യ നിദ്ര

spot_img
spot_img

ജനലക്ഷങ്ങളുടെ സ്നേഹക്കടൽ താണ്ടി, കണ്ണീരില്‍ കുതിര്‍ന്ന സ്നേഹം ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി യാത്രയായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ അന്ത്യവിശ്രമം.

‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… ‘ഇല്ലാ , ഇല്ലാ ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ലാ’ തുടങ്ങി തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ .

സംസ്‌കാര ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങളാണ് നിറകണ്ണുകളോടെ ഒപ്പം ചേർന്നത്.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും വിവിധ ജനപ്രതിനികളും മന്ത്രിമാരും ഉൾപ്പെടെ പതിനായിരങ്ങളാണ് അന്ത്യകർമത്തിലും വിലാപയാത്രയിലും പങ്കെടുത്തത്.

മരണത്തിന്റെ മൂന്നാം ദിനത്തിൽ രാത്രി 12ഓടെയാണ് സംസ്‌കാര ചടങ്ങുകൾ അവസാനിച്ചത്. വിടവാങ്ങലിന്റെ അവസാനനിമിഷം വരേയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ വിങ്ങുന്ന മനസ്സുമായി പള്ളി അങ്കണത്തിലുണ്ടായിരുന്നു.

പ്രതീക്ഷിച്ചതിനേക്കാള്‍ മണിക്കൂറുകള്‍ വൈകി രാത്രി ഒമ്പതു മണിയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ചത്. തിരുനക്കര മൈതാനിയില്‍നിന്ന് മണിക്കൂറുകളോളം വൈകി അഞ്ചരയോടെയാണ്പുതുപ്പള്ളിയില്‍ ഭൗതിക ശരീരം എത്തിച്ചത്. തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments