Sunday, September 8, 2024

HomeNewsKeralaവിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച്‌ സര്‍ക്കാര്‍

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച്‌ സര്‍ക്കാര്‍

spot_img
spot_img

തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ ഏത് കേസിലും ഒരു വര്‍ഷത്തിന് മുകളില്‍ വിജിലൻസ് അന്വേഷണം നീളില്ല.

വിവിധ കേസുകളില്‍ മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് സമയപരിധി നിശ്ചയിച്ചത്. വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച്‌ ഉത്തരവിറക്കിയത്.

വിജിലൻസ് അന്വേഷണങ്ങള്‍ കാര്യക്ഷമമാക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അടക്കമുള്ള കോടതി നടപടികള്‍ വേഗത്തിലാക്കാനുമാണ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചത്. ഇനി മുതല്‍ ഏത് കേസുകളിലും പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം. അനധികൃത സ്വത്ത്സമ്ബാദനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

ട്രാപ്പ് കേസുകള്‍ക്ക് ആറുമാസമാണ് സമയപരിധി നിശ്ചയിച്ചത്. മിന്നല്‍ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥൻ ഒരുമാസത്തിനകം ശുപാര്‍ശകള്‍ നല്‍കണം. അന്വേഷണത്തിന് മുമ്ബുള്ള രഹസ്യാന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ കേസിലും അന്വേഷണം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments