Sunday, September 8, 2024

HomeNewsKeralaഅപകടങ്ങളില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കരുത്: ഹൈക്കോടതി

അപകടങ്ങളില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കരുത്: ഹൈക്കോടതി

spot_img
spot_img

കൊച്ചി: റോഡപകടങ്ങളില്‍ പരുക്കേറ്റയാളുകളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കിയാല്‍ പരുക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്ന് ഹൈക്കോടതി.

കോട്ടയം അതിരമ്ബുഴ സ്വദേശി അലക്സാണ്ടര്‍ കുര്യന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ കോട്ടയം എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ മാതാവും ഭാര്യയും നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സോഫി തോമസിന്റേതാണ് പരാമര്‍ശം. 2010ല്‍ കടുത്തുരുത്തിക്കു സമീപം അലക്സാണ്ടറുടെ ബൈക്ക് ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇന്‍ഷ്വറന്‍സ് കമ്ബനി 15ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച തന്നെ പൊലിസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ഓട്ടോഡ്രൈവര്‍ കടുത്തുരുത്തി സ്വദേശി ബാബുജോസഫ് വ്യക്തമാക്കി. കേസിലെ മറ്റു വസ്തുതകള്‍ കൂടി കണക്കിലെടുത്ത എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചു. ഓട്ടോഡ്രൈവറെ പൊലിസ് പ്രതിചേര്‍ത്തെങ്കിലും പിന്നീടു ഇയാള്‍ നല്‍കിയ പരാതിയില്‍ തുടര്‍ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments