Sunday, September 8, 2024

HomeNewsKeralaമദനി വീണ്ടും ആശുപത്രിയില്‍

മദനി വീണ്ടും ആശുപത്രിയില്‍

spot_img
spot_img

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തത്തില്‍ ക്രിയാറ്റിന്റെയും അളവു കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് മദനി വീണ്ടും കേരളത്തിലെത്തിയത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിക്ക് കേരളത്തില്‍ തങ്ങാനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments