Sunday, September 8, 2024

HomeNewsKeralaഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോണ്‍ഗ്രസ് വിമര്‍ശനം തള്ളി ഇ.പി ജയരാജന്‍

ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോണ്‍ഗ്രസ് വിമര്‍ശനം തള്ളി ഇ.പി ജയരാജന്‍

spot_img
spot_img

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോണ്‍ഗ്രസ് വിമര്‍ശനം തള്ളി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ.

ഉമ്മൻചാണ്ടിക്കെതിരെ തങ്ങള്‍ പരാതി നല്‍കുകയോ കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ എന്ന നിലയിലാണ് ഉമ്മൻചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

എറ്റവും അധികം വേട്ടയാടല്‍ നേരിടുന്നത് മുഖ്യമന്ത്രിയാണ്. വേട്ടയാടാൻ കിട്ടുന്ന വേദികളെല്ലാം ശത്രുക്കള്‍ ഉപയോഗിക്കുന്നുണ്ടാകും. അതു കൊണ്ട് മുഖ്യമന്ത്രിക്കു കോട്ടം സംഭവിക്കില്ല. ആ വേദിക്കാണ് കളങ്കം ഉണ്ടാവുകയെന്നും ജയരാജൻ പറഞ്ഞു.

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെ എന്നും ഇ.പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുദ്രാവാക്യ വിളി ഒറ്റപ്പെട്ട സംഭവമാണെന്നും വിവാദമാക്കേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ഇന്നലെ തിരുവനന്തപുരം അയ്യൻകാളി ഹാളില്‍ നടന്ന കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ഉമ്മന്‍ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന പരാമര്‍ശം സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ നടത്തിയത്.

ഉമ്മൻ ചാണ്ടിക്ക് നേരെ കണ്ണൂരിലുള്ള കല്ലേറ് എഴുതി വായിച്ച പ്രസംഗത്തില്‍ സുധാകരൻ രണ്ടുവട്ടം പരാമര്‍ശിച്ചു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചപ്പോള്‍ കേരളത്തില്‍ ഒരില പോലും അനങ്ങാന്‍ ഉമ്മൻ ചാണ്ടി അനുവദിച്ചിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments