Sunday, September 8, 2024

HomeNewsKeralaകെ റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനധികൃതമെന്ന് കേന്ദ്രം

കെ റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനധികൃതമെന്ന് കേന്ദ്രം

spot_img
spot_img

ന്യൂഡല്‍ഹി: കെ റെയില്‍ നിര്‍മ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനധികൃതമെന്ന് കേന്ദ്രസര്‍ക്കാര്‍.കെ റെയിലിനായി ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളാ റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് റെയില്‍വേ മന്ത്രാലയം ഉപദേശമോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കേന്ദ്രാനുമതി വേണ്ട പദ്ധതിക്ക് അനുമതി ലഭിക്കും മുന്‍പേ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു. ഇതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കു മാറ്റി നിയമിച്ചതായാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി.റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണ്ട പദ്ധതിക്ക് ആദ്യം അനുമതി, പിന്നീട് പദ്ധതി നിര്‍വഹകണം എന്ന രീതിക്കു പകരം ആദ്യം തന്നെ അനുമതിയില്ലാതെ പദ്ധതി നിര്‍വഹകണം തുടങ്ങുക എന്ന രീതിയാണ് കേരള സര്‍ക്കാര്‍ പിന്തുടര്‍ന്നതെന്നത് ഉത്തരത്തില്‍നിന്നു വ്യക്തമാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments