Sunday, September 8, 2024

HomeNewsKerala10 കോടിയുടെ ലോട്ടറി പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക്

10 കോടിയുടെ ലോട്ടറി പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക്

spot_img
spot_img

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബറിന്‍റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപയുടെ അവകാശികള്‍ ഈ പതിനൊന്നു പേരാണ്.

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ സേനയിലെ അംഗങ്ങളായ പതിനൊന്ന് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ചത്.

ഇന്നലെ രാവിലെ നറുക്കെടുത്ത മണ്‍സൂണ്‍ ബമ്ബര്‍ എം.ബി 200261 നമ്ബര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയില്‍ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏല്‍പിച്ചു.

ബിന്ദു കൊഴുകുമ്മല്‍ മുങ്ങാത്തംതറ, ഷീജ മാഞ്ചേരി ചെട്ടിപ്പടി, ലീല കുരുളില്‍ സദ്ദാംബീച്ച്‌, രശ്മി പുല്ലാഞ്ചേരി ചിറമംഗലം, കാര്‍ത്ത്യായനി പട്ടണത്ത് സദ്ദാംബീച്ച്‌, രാധ മുണ്ടുപാലത്തില്‍ പുത്തരിക്കല്‍, കുട്ടിമാളു ചെറുകുറ്റിയില്‍ പുത്തരിക്കല്‍, ബേബി ചെറുമണ്ണില്‍ പുത്തരിക്കല്‍, ചന്ദ്രിക തുടിശ്ശേരി സദ്ദാംബീച്ച്‌, പാര്‍വതി പരപ്പനങ്ങാടി, ശോഭ കുരുളില്‍ കെട്ടുങ്ങല്‍ എന്നിവരടങ്ങുന്ന ഹരിത കര്‍മ സേനയിലെ അംഗങ്ങളാണ് ഓഹരി പിരിച്ചാണ് 250 രൂപക്ക് ടിക്കറ്റ് എടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments