Sunday, September 8, 2024

HomeNewsKeralaനെടുമ്ബാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

നെടുമ്ബാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

spot_img
spot_img

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഒരാളെ നെടുമ്ബാശേരി പോലീസ് അറസ്റ്റ് ചെയ്തു.തൃക്കാക്കര ഗ്രീൻലാൻഡ് വിന്‍റര്‍ ഹോംസ് വില്ല നമ്ബര്‍ ഒന്നില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്ബില്‍ വീട്ടില്‍ സാബു വര്‍ഗീസ് (55) ആണ് പിടിയിലായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ദുബായിയിലേക്ക് യത്ര ചെയ്യാൻ എത്തിയ സാബു സുരക്ഷ പരിശോധന നടത്തുന്നതിനിടെ മറ്റൊരാളുടെ ബാഗില്‍ ബോംബുണ്ടെന്ന് സ്പൈസ് ജെറ്റ് സ്റ്റാഫിനോട് പറയുകയായിരുന്നു. പരിശോധനയില്‍ പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments