Sunday, September 8, 2024

HomeNewsKeralaപി.ജയരാജന്റെ പ്രസംഗത്തിനെതിരെ യുവമോര്‍ച്ചയുടെ പരാതി

പി.ജയരാജന്റെ പ്രസംഗത്തിനെതിരെ യുവമോര്‍ച്ചയുടെ പരാതി

spot_img
spot_img

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ വിവാദ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂര്‍ എസ് പിക്ക് യുവമോര്‍ച്ചയുടെ പരാതി.

നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകള്‍ വീണ്ടും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഐആര്‍പിസി പോലുള്ള സംഘടനയുടെ ചുമതല വഹിച്ചുകൊണ്ട് പരസ്യമായി യുവമോര്‍ച്ച പ്രവര്‍ത്തകരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പി.ജയരാജനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സ്പീക്കര്‍ ഷംസീറിന്റെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗത്തിന് മറുപടി നല്‍കിയ പി. ജയരാജന്‍റെ പ്രസംഗമാണ് വിവാദമായത്.

ഷംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ തല മോര്‍ച്ചറിയിലിരിക്കുമെന്ന് പി.ജയരാജന്‍ പറഞ്ഞു.ഭരണഘടന പദവിയിലിരിക്കുന്നയാള്‍ ഉത്തരവാദിത്തം നിറവേറ്റിയാല്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടില്‍ നടപ്പില്ല. ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജൻ പറഞ്ഞു.സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ എല്‍ഡ‍ിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജയരാജന്‍റെ വിവാദ പരമര്‍ശം.

ഇതേ സമയം പി ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ യുവമോര്‍ച്ചക്കാര്‍ക്ക് മാത്രമുള്ളതല്ല മോര്‍ച്ചറിയെന്ന് ജയരാജൻ ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍കൃഷ്ണന്റെ മറുപടി .

പി ജയരാജന്റെ ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെതള്ളുന്നു. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോര്‍ച്ച. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയേയും കേരളത്തിന്റെ മണ്ണില്‍ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോര്‍ച്ചയെന്ന് ജയരാജൻ മറക്കണ്ടെന്നുംയുവമോര്‍ച്ച സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments