Sunday, September 8, 2024

HomeNewsKeralaഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിനായകന്‍

ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിനായകന്‍

spot_img
spot_img

അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നടൻ വിനായകൻ.

നടനെതിരെ കേസെടുക്കേണ്ടതില്ലെന്ന മുൻ മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ പ്രതികരിക്കുകയായിരുന്നു വിനായകൻ. മാധ്യമങ്ങളോട് ചാണ്ടി ഉമ്മൻ നല്‍കിയ പ്രതികരണത്തിന്റെ സ്‌ക്രീൻ ഷോട്ടും താരം ഫേസ്ബുക്ക് ഹാൻഡില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി? എന്തുകൊണ്ടാണ് മൂന്ന് ദിവസം (വിലാപം) ഉള്ളത്? ഉമ്മൻചാണ്ടി മരിച്ചു. അതുകൊണ്ട്? ഇത് നിര്‍ത്താൻ ഞാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വിനായകൻ പറഞ്ഞു,

വിനായകന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം നിരവധി നെറ്റിസണ്‍മാര്‍ വിമര്‍ശിക്കുകയും നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയത്തറ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍, നടനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments