തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. അപകടം യഥാസമയം ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ ചെമ്ബകമംഗലത്ത് വച്ചാണ് അപകടം സംഭവിച്ചത്.
പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് അസാധാരണമായി പുക ഉയരുന്ന വിവരം ബസ് തടഞ്ഞ് അറിയിച്ചത്. തീപിടുത്തതില്‍ ബസിന്‍റെ ഉള്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഡ്രൈവര്‍ ഉടൻ തന്നെ യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.