Sunday, September 8, 2024

HomeNewsKeralaകൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിനിരയായിരുന്നു; കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചത് മരണകാരണം

കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിനിരയായിരുന്നു; കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചത് മരണകാരണം

spot_img
spot_img

എറണാകുളം: കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിരയായതായി പ്രാഥമിക റിപ്പോര്‍ട്ട് . പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പീഡനത്തിനിടയിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം പോലീസ് നല്‍കുന്ന വിശദീകരണം. പീഡനത്തിന് ശേഷം ശ്വാസംമുട്ടിച്ച്‌ കൊലപെടുത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പീഡനത്തിന് സമാനമായ രീതിയിലുള്ള പരിക്കുകളും മുറിവുകളും ഉണ്ടായിരുന്നുവെന്ന് മധ്യമേഖല ഡിഐജി എ ശ്രീനിവാസ് അറിയിച്ചിരുന്നു.

അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാക് കുറ്റം സമ്മതിച്ചുവെന്ന് എസ്‌ പി. അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട് പറഞ്ഞത് പ്രതിയാണ്.

കുട്ടിയെ മറ്റൊരാള്‍ക്ക് കെെമാറിയെന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അറിയിച്ചു.

സംഭവം അന്വേഷിക്കാൻ ഒരു സ്പെഷ്യല്‍ ടീമിനെ രൂപികരിച്ചിട്ടുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

ഇന്നലെ ആറ് മണിയ്ക്ക് അസ്‌ഫാക് ഒരു അടിപിടിനടത്തിയെന്നും ഈ സമയത്ത് കുട്ടി ഒപ്പം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നര മണിയ്ക്ക് കുട്ടിയുമായി ഇയാള്‍ ആലുവ മാര്‍ക്കറ്റില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരുമ്ബോള്‍ പ്രതിയുടെ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആറ് മണിയ്ക്ക് മുൻപ് കൊലപാതകം നടന്നതായാണ് സൂചന.

അസം സ്വദേശിയായ അസ്ഫാക് ആലം ഇന്നലെയാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസ്ഫാകിനെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. 

കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പ്രതിയ്‌ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായും പോലീസ് അറിയിച്ചു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നെന്നും കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയണമെന്നും ഡിഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി മാതാപിതാക്കള്‍ കളമശേരി ആശുപത്രിയിലെത്തി. തുടര്‍ന്ന് കുഞ്ഞിനെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവിടെ മോര്‍ച്ചറിയിലാകും മൃതദേഹം സൂക്ഷിക്കുക. നാളെ രാവിലെ ഏഴരയോടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.സംസ്‌കാരം നാളെ രാവിലെ പത്തരയ്‌ക്ക് കീഴ്മാട് പൊതുശ്മശാനത്തില്‍ നടത്തും. കുട്ടി പഠിച്ചുകൊണ്ടിരുന്ന ഐഡിയല്‍ സ്‌കൂളിലും പൊതുദര്‍ശനം നടത്തുമെന്ന് കുടുംബം അറിയിച്ചു.

സംഭവത്തില്‍ പോലീസിന് വീഴ്ചയില്ലെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐപിഎസ് അറിയിച്ചു. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമമെന്നും പ്രതിയെ വേഗം പിടികൂടാനായെന്നും പോലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.

പ്രതിയെ തെളിവെടുപ്പിന് മാര്‍ക്കറ്റില്‍ എത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രശ്നമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് പൊലീസ് തെളിവെടുപ്പ് നടത്താതെ പ്രതിയുമായി മടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments