Sunday, September 8, 2024

HomeNewsKeralaപൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന

പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന

spot_img
spot_img

പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്നുവെന്ന് മൊഴി നല്‍കാൻ പൊലീസ് നിര്‍ബന്ധിച്ചുവെന്ന് ഭാര്യ അഫ്‌സാന. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിട്ടത്.

വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചു. ഭക്ഷണം പോലും നല്‍കിയില്ല. വൈദ്യസഹായം നല്‍കാനും വിസമ്മതിച്ചെന്ന് അഫ്‌സാന ആരോപിച്ചു.

പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചുകൊടുത്തത്. ഉറങ്ങാൻ പോലും സമ്മതിക്കാതെയാണ് പൊലീസ് പലയിടത്തും കൊണ്ടുപോയത്. നൗഷാദ് മാറിനിന്നതിന്റെ കാരണം അറിയില്ല. മദ്യപാനിയായ നൗഷാദ് തന്നെയും കുട്ടികളെയും മര്‍ദിച്ചിരുന്നു. നൗഷാദിനെ താൻ മര്‍ദിച്ചുവെന്നത് കള്ളമാണെന്നും അഫ്‌സാന പറഞ്ഞു.

അഫ്‌സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്ബ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാനയുടെ മൊഴി. തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തി. ഇതിനിടെയാണ് നൗഷാദിനെ കണ്ടെത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments