Sunday, September 8, 2024

HomeNewsKeralaകോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

spot_img
spot_img

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവര്‍ണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എല്‍.എയുമായി.

അഞ്ച് തവ‍ണയും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു വക്കം പുരുഷോത്തമൻ നിയമസഭയിലെത്തിയത്. 1970, 1977, 1980, 1982, 2001 എന്നീ വര്‍ഷങ്ങളില്‍. മൂന്ന് തവണ സംസ്ഥാന മന്ത്രിയായി. രണ്ട് തവണ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചു. ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലുമെത്തി.

1993 മുതല്‍ 1996 വരെ ആൻഡമാൻ & നിക്കോബാര്‍ ദ്വീപിന്‍റെ ലഫ്റ്റനൻറ് ഗവര്‍ണറായിരുന്നു. 2011-2014 കാലത്ത് മിസോറാം ഗവര്‍ണറായും, 2014ല്‍ ത്രിപുര ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments