Sunday, September 8, 2024

HomeNewsKeralaഎം.വി. ഗോവിന്ദന്റെ പ്രസംഗത്തിനിടെ സദസ്സില്‍ പാമ്ബ്; വിരണ്ടോടി ജനം

എം.വി. ഗോവിന്ദന്റെ പ്രസംഗത്തിനിടെ സദസ്സില്‍ പാമ്ബ്; വിരണ്ടോടി ജനം

spot_img
spot_img

തളിപ്പറമ്ബ് : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്ബ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി.

കരിമ്ബം കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് പാമ്ബ് എത്തിയത്. ഇതോടെ ആളുകള്‍ വിരണ്ടോടി. പലരും കസേരയില്‍നിന്ന് മറിഞ്ഞുവീണു. പാമ്ബ് പുറത്തേക്ക് പോയതോടെയാണ് രംഗം ശാന്തമായത്. ചേരയാണ് ഇഴഞ്ഞെത്തിയതെന്ന് പിന്നീട് കണ്ടെത്തി.

നാടുകാണിയില്‍ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച്‌ പ്രസംഗിക്കുന്നതിനിടെയാണ് പാമ്ബ് എത്തിയത്. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാല്‍ പാമ്ബ് വന്ന കാര്യം പറഞ്ഞായിരുന്നു തുടര്‍പ്രസംഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments