Sunday, September 8, 2024

HomeNewsKeralaഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍

ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍

spot_img
spot_img

തിരുവനന്തപുരം : ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍. 2016ല്‍ നിലമ്ബൂരിലെ കരുളായിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഏഴ് വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ – ട്രേഡ് യൂനിയൻ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്

അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നു മുള്ള ചോദ്യമാണ് എ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്.

നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍ നടന്ന എട്ടു കൊലപാതകങ്ങളെ മുന്നില്‍ നിര്‍ത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടൻ (ഗ്രോ വാസുവെന്നും അറിയപ്പെടുന്ന) രാഷ്ട്രീയവല്‍ക്കരിക്കുന്നു. നിരപരാധിത്വം എന്നാല്‍ നിഷ്ക്രിയത അല്ലെന്നും അപരാധങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയര്‍ത്തുന്നു.

അപരാധങ്ങള്‍ക്കും അനീതികള്‍ക്കും എതിരെയുള്ള വൈവിധ്യങ്ങളായ പ്രതിഷേധങ്ങളിലൂടെയാണ് ജനാധിപത്യഭാവനകള്‍ സാര്‍ത്ഥകമായ രാഷ്ട്രീയമായി മാറുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനീതികള്‍ക്കും അപരാധങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഗ്രോ വാസുവിന് എതിരായ കേസും നിയമനടപടികളും. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസും നടപടികളും. അതിനാല്‍ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments