തിരുവനന്തപുരം: സംസ്ഥാനത്തെ വനം വകുപ്പിന്റെ ചെയ്തികള്‍ക്കെതിരേ നിയമസഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഭരണപക്ഷ എംഎല്‍എ. സംസ്ഥാന വനം വകുപ്പിനെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ഭരണപക്ഷ എംഎല്‍എ വാഴൂര്‍ സോമന്‍.തുറന്നടിച്ചു. വന്യ മൃഗങ്ങളെ കൊണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടു രക്ഷയില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍. റവന്യൂ ഭൂമി എവിടെ തരിശായി കിടക്കുന്നതു കണ്ടാലും അവിടെയെല്ലാം ജണ്ടയിട്ട് വനഭൂമിയാക്കലാണ് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. ഉദ്യോഗസ്ഥന്മാരെ കൊണ്ട് വലിയ ശല്യമാണ്. പിഡബ്ള്യുഡി റോഡിന്റെ നടുവില്‍ പോലും ജണ്ട സ്ഥാപിച്ചിരിക്കുകയാണ്. അതു കൊണ്ട് മന്ത്രി ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണം. മൃഗങ്ങളെല്ലാം താലൂക്ക് ഓഫീസിന്റെ പരിസരത്തും കോടതി പരിസരത്തും എന്‍എച്ചിന്റെ പരിസരത്തും ചുറ്റിക്കറങ്ങി നടക്കുകയാണ്. അതിനെ ഓടിച്ചു വിടാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല. വനവും വന്യമൃഗങ്ങളുമെല്ലാം പീരുമേട്ടിലാണ്. പക്ഷേ റേഞ്ച് ഓഫീസും ഡിഎഫ്ഒ ഓഫീസും കോട്ടയം ജില്ലയിലാണ്. പിന്നെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും. പല തവണ പരാതി ഉന്നയിച്ചിട്ടും ഒരു പരിഹാരവുമില്ലെന്നും സഹികെട്ടതു കൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും അദ്ദേ